Monday, November 14, 2011

ശിശുദിനാഘോഷം 
നെഹ്രുതൊപ്പികള്‍ ധരിച്ചു ഞങ്ങള്‍ റാലിയില്‍ പങ്കെടുത്തു.തിരികെവന്നു ലഘുഭക്ഷനതിനു ശേഷം ശിശുദിന പതിപ്പുകള്‍ തയ്യാറാക്കി.ചാചാജിയുടെ കഥകളും പാട്ടുകളും അവതരിപ്പിച്ചു.






Thursday, September 22, 2011

സെപ്റ്റംബര്‍ ഒന്നിന് സ്കൂളില്‍ ഓണാഘോഷം നടന്നു.അത്തപ്പൂക്കളം ,പ്രത്യേകബാലസഭ,ഓണസദ്യ,ഒക്കെ ഉണ്ടായിരുന്നു.രക്ഷിതാക്കളും പൂര്‍വവിദ്യാര്ധികളും മുന്‍ പി.ടി.എ.പ്രസിഡന്റും ഞങ്ങളോടൊപ്പം കൂടി.പതിവിനു വിപരീതമായി ആണ്‍കുട്ടികളുടെ പൂക്കളമാണ് ഇത്തവണ കൂടുതല്‍ ഭംഗിയായത്.എത്ര വിഭവങ്ങളായിരുന്നു ഓണസദ്യക്കുന്ടായിരുന്നതെന്നറിയെന്റെ?പതിനാറ്,അതോ പതിനേഴോ?








Thursday, July 21, 2011

                              ഞങ്ങളുടെ വായനപ്പുര ചാനലിലും.



   മനോരമ,മാത്രുഭൂമി  പത്രങ്ങള്‍ ഞങ്ങളുടെ വായനപ്പുരവിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..അടുത്ത ദിവസം എ.സി.എന്‍.ചാനലുകാര്‍ സ്കൂളില്‍ എത്തി ,അവരുടെവാര്ത്തയിലേക്ക് വിവരങ്ങള്‍ ശേഖരിച്ചു ,അന്നുതന്നെ നല്ല ഒരു റിപ്പോര്‍ട്ട് കൊടുത്തു .

Friday, July 1, 2011

                                   ഉറക്കെ വായനാമത്സരം 
                                        വായനാവാരത്തില്‍ അവസാനദിവസം ഞങ്ങള്‍ എല്ലാക്ലാസ്സിലും ഉറക്കെവായനാമാത്സരം നടത്തി.ആദ്യദിവസ്സംതന്നെ ഇതിനെക്കുറിച്ചുപറഞ്ഞിരുന്നു.എല്ലാവരും പത്രം വായിച്ചു ശീലിക്കാന്‍ ഇത് സഹായിച്ചു.വിജയികള്‍ക്ക് പുസ്തകം സമ്മാനിച്ചു.ഒന്നാം ക്ലാസ്സില്‍ അഭിഷേകും രണ്ടാം ക്ലാസ്സില്‍ അമിതയും മൂന്നാം ക്ലാസ്സില്‍ ദീപയും നാലാം ക്ലാസ്സില്‍ ആര്യയും അഞ്ചാംക്ലാസ്സില്‍ ദേവികയുമാണ് വിജയികള്‍.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എലിസ്സബെത്ത് അബു സമ്മാനവിതരണം നടത്തി.

Monday, June 20, 2011

                            ഞങ്ങള്‍ വായനപ്പുരയിലാണ്

പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ ഒരുകൊച്ചു
കൂടാരം-അതാണ്‌ഞങ്ങളുടെ വായനപ്പുര.വായനാവാരത്തില്‍ നടക്കുന്ന പുസ്തകപ്രട
ര്സനം ഇത്തവണ
വായനപ്പുരയിലാണ്.












Thursday, June 16, 2011

                        പ്രവേശനോത്സവം ,കുഞ്ഞുങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു





Wednesday, June 15, 2011

                                                 പ്രവേശനോത്സവം                               ജൂണ്‍ ഒന്നാം തീയതി ബുധന്‍, ഒന്‍പതുമണി കഴിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും സ്കൂളിലെത്തി. തലേദിവസംതന്നെ അലങ്കാരങ്ങള്‍ നടത്തിയിരുന്നു. ഒന്നാംക്ലാസ്സുകാരെ സ്വീകരിച്ചത് പുതിയരീതിയിലായിരുന്നു. എല്ലാക്ലാസ്സുകാരും കൂടിയിരുന്നു ,ഒന്നിലെ ഓരോ കുട്ടിയുടെയും രക്ഷിതാവ് തന്റെകുട്ടിയുടെ കയ് പിടിച്ചു നിലവിളക്കുകൊളുത്തിച്ചു. അവര്‍ക്കുപൂക്കളും സമ്മാനപ്പോതിയും കൊടുത്തു. കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.എല്ലാവര്ക്കും ലഘുഭക്ഷണം കൊടുത്തു.പ്രവേസനോത്സവഗാനം പാടി .
പുത്തന്‍ പ്രതീക്ഷകളും അറിവുകളും ചിന്തകളുമായി മറ്റൊരു സ്കൂള്‍ വര്‍ഷം കൂടി വന്നിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശേഷങ്ങളും പ്രകടനങ്ങളുമായി വീണ്ടും വരുന്നു. 

Monday, March 14, 2011


ഞങ്ങളുടെ ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 16



Saturday, January 15, 2011

         ഗണിത വര്‍ഷാചരണത്തിന്റ്റെ  ഭാഗമായി ആ വര്‍ഷം ഞങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമാണിത്.വൈവിധ്യമാര്‍ന്ന ഗണിതപ്രവര്‍ത്തനങ്ങളും കുസൃതി കണക്കുകളും ഗണിതശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും ഒക്കെ ഇതിലുണ്ട് .3,4 ,5 ക്ലാസ്സുകളിലെ കുട്ടികലാണിത് തയ്യാറാക്കിയത് ..


Tuesday, January 4, 2011

ഞങ്ങളുടെ സ്കൂളിനു സമീപം വന്ന അറ്റ്‌ലസ് മോത്ത്‌

















ഞങ്ങളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം