പുസ്തക വായനക്ക്ശേഷം കുട്ടികള്‍ നടത്താന്‍ സാധ്യത ഉള്ള വൈവിധ്യമാര്‍ന്ന രചനകളുടെ സാധ്യതകളില്‍ ചിലത് മലയാലപുഴ KHMLPS ലെ കുട്ടികള്‍ നിര്‍വഹിച്ചതിലോന്നാണ് മുകളില്‍ .അഞ്ചാം ക്ലാസ്സിലെ അഞ്ജന പി .ആറും ഗായത്രി ജിയും ചേര്‍ന്നാണ് ഈ കുറിപ്പ് എഴുതിയത് . പുസ്തകത്തെക്കുറിച്ച് ജൈവ വൈവിധ്യ വര്‍ഷ ആചരണത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികള്‍ കടന്നു പോവേണ്ട പുസ്തകം.ഗായത്രിക്കും അന്ജനക്കും ഉണ്ടായതുപോലെ നഷ്ടമാവുന്ന ഈ സമ്പത്ത് ഓര്‍ത്ത് ഇടപെടുവാനുള്ള കരുത്ത് പുസ്തകം സമ്മാനിക്കും . അന്യം നിന്ന പക്ഷികള്‍ ,മൃഗങ്ങള്‍ ,സസ്യങ്ങള്‍ എന്നിവയെ ലളിതമായ ആഖ്യനത്തിലുടെ മുന്ന് അധ്യായങ്ങളിലൂടെ കൃതിയില്‍ വിവരിക്കുന്നു പ്രകൃതിയില്‍ നിന്ന് മനുഷ്യന് ലഭിച്ചിരുന്ന ഈ ആനന്ദങ്ങള്‍ അവന്റെ പ്രവര്‍ത്തിമൂലം നഷ്ടപ്പെടുന്നതിന്റെ ഭീതിജനകമായ ചിത്രം പുസ്തകം ചൂണ്ടിക്കാട്ടുമ്പോള്‍ ഇനിയുള്ളവ കാക്കുവാനുള്ള ദിശ കുട്ടികള്‍ക്ക് ലഭിക്കുന്നു .മനസ്സിനെ വേദനിപ്പിക്കുകയും കുറ്റബോധത്താല്‍ തല താഴ് ത്തി നില്‍ക്കുവാനും ഇടവരുത്തുന്ന ഈ വംശ നാശ ചരിത്രം എല്ലാവരിലും സ്വയം മാറാനുള്ള പ്രചോദനം സൃഷ്ടിക്കും . വായനയില്‍ പുതിയ വഴികള്‍ തേടുന്ന മലയാലപുഴ KHMLPS ലെ കുട്ടികള്‍ അധ്യാപകര്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു . kunjuvayana .blogspot .com
Saturday, December 18, 2010
കുഞ്ഞുവായനയില്‍ വന്നത്

Subscribe to:
Post Comments (Atom)

No comments:
Post a Comment