Thursday, July 21, 2011

                              ഞങ്ങളുടെ വായനപ്പുര ചാനലിലും.



   മനോരമ,മാത്രുഭൂമി  പത്രങ്ങള്‍ ഞങ്ങളുടെ വായനപ്പുരവിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..അടുത്ത ദിവസം എ.സി.എന്‍.ചാനലുകാര്‍ സ്കൂളില്‍ എത്തി ,അവരുടെവാര്ത്തയിലേക്ക് വിവരങ്ങള്‍ ശേഖരിച്ചു ,അന്നുതന്നെ നല്ല ഒരു റിപ്പോര്‍ട്ട് കൊടുത്തു .

Friday, July 1, 2011

                                   ഉറക്കെ വായനാമത്സരം 
                                        വായനാവാരത്തില്‍ അവസാനദിവസം ഞങ്ങള്‍ എല്ലാക്ലാസ്സിലും ഉറക്കെവായനാമാത്സരം നടത്തി.ആദ്യദിവസ്സംതന്നെ ഇതിനെക്കുറിച്ചുപറഞ്ഞിരുന്നു.എല്ലാവരും പത്രം വായിച്ചു ശീലിക്കാന്‍ ഇത് സഹായിച്ചു.വിജയികള്‍ക്ക് പുസ്തകം സമ്മാനിച്ചു.ഒന്നാം ക്ലാസ്സില്‍ അഭിഷേകും രണ്ടാം ക്ലാസ്സില്‍ അമിതയും മൂന്നാം ക്ലാസ്സില്‍ ദീപയും നാലാം ക്ലാസ്സില്‍ ആര്യയും അഞ്ചാംക്ലാസ്സില്‍ ദേവികയുമാണ് വിജയികള്‍.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എലിസ്സബെത്ത് അബു സമ്മാനവിതരണം നടത്തി.